റിയാദ് - വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയ മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. അന്വേഷണവും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.