Sorry, you need to enable JavaScript to visit this website.

തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം

മലപ്പുറം - മലപ്പുറം ജില്ലയിലെ തിരൂർ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയതായി അഭ്യൂഹം. തുമരക്കാവ് പാടത്തിനടുത്ത പുത്തൂർ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോയുമായി വരുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് മുഹമ്മദ് അനീസ് അറിയിച്ചു. താനാളൂർ മൂന്നാംമൂലയിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെ നായയെ കടിച്ച് പുലി കാട്ടിലേക്ക് ഓടുകയായിരുന്നുവെന്ന് അനീസ് പറഞ്ഞു.
 തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, കൗൺസിലർ പ്രസന്ന പയ്യാപ്പന്ത എന്നിവർ സ്ഥലത്തെത്തി. ടി.ഡി.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥലത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.
 

Latest News