Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍നിന്ന് സ്ത്രീയേയും മകളെയും തള്ളിയിട്ടു, ടി.ടി.ഇക്കെതിരെ പരാതി

കോഴിക്കോട് - പുറപ്പെടാനിരുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ സ്ത്രീയേയും മകളെയും തള്ളിയിട്ടെന്ന് പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റെടുത്ത സ്ലീപ്പര്‍ കോച്ചില്‍ കയറാന്‍ ശ്രമിച്ചതിനിടെയാണ് തളളിയിട്ടതെന്നാണ് ഇവര്‍ പരാതിപ്പെട്ടത്. കണ്ണൂര്‍ സ്വദേശി ഷരീഫ പോലീസില്‍ പരാതി നല്‍കി.
വൈകിട്ട് ആറുമണിക്ക് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ കയറാനായാണ് ഷരീഫയും ഭര്‍ത്താവും മകളും എത്തിയത്. ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയതോടെ സ്ലീപ്പര്‍ ക്ലാസിലേക്ക് പെട്ടെന്ന് കയറി. ഇതില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞ് ടി.ടി.ഇ ഷരീഫയെയും മകളെയും തള്ളിയെന്നാണ് പരാതി.
എസ് ടു കമ്പാര്‍ട്ടുമെന്റിലെ ടി.ടി.ഇ യാണ് അക്രമം നടത്തിയതെന്ന് ഇവര്‍ പറയുന്നു. റെയില്‍വെ പോലീസിനാണ്
ഷരീഫ പരാതി നല്‍കിയത്.

 

Latest News