Sorry, you need to enable JavaScript to visit this website.

കേരളാ പ്രീമിയര്‍ ലീഗ് ശനിയാഴ്ച മലപ്പുറത്ത് തുടങ്ങും

മലപ്പുറം - പതിനൊന്നാമത് കേരളാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ശനിയാഴ്ച മലപ്പുറം കോട്ടപ്പടി മൈതാനത്ത് തുടങ്ങും. രണ്ട് ഗ്രൂപ്പുകളിലായി 20 ടീമുകള്‍ പോരടിക്കും. അടുത്ത വര്‍ഷമാദ്യം കണ്ണൂരില്‍ നടക്കുന്ന സൂപ്പര്‍സിക്‌സ് ഘട്ടത്തിലേക്ക് രണ്ട് ഗ്രൂപ്പില്‍ നിന്നും മൂന്നു വീതം ടീമുകള്‍ മുന്നേറും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ദിവസവും രണ്ട് കളികളുണ്ടാവും. ഒന്ന് വൈകുന്നേരം നാലിനും രണ്ടാമത്തേത് വൈകുന്നേരം ഏഴിനും ആരംഭിക്കും. ഫെബ്രുവരി വരെ ടൂര്‍ണമെന്റ് നീളും. 
മൂന്ന് ടീമുകള്‍ക്ക് ഇത് അരങ്ങേറ്റമായിരിക്കും -സെയ്ന്റ് ജോസഫ്‌സ് ദേവഗിരി, ലൂക്ക എസ്.സി ടീമുകള്‍ യോഗ്യതാ റൗണ്ടിലൂടെ വന്നതാണ്. കോര്‍പറേറ്റ് ടീമെന്ന നിലയില്‍ എഫ്.സി കേരളയും പങ്കെടുക്കും. 
ഗ്രൂപ്പ് എ: ഗോകുലം കേരള, കേരളാ യുനൈറ്റഡ്, റിയല്‍ മലബാര്‍, അരീക്കോട് എഫ്.സി, എഫ്.സി കേരള, വയനാട് യുനൈറ്റഡ്, സെയ്ന്റ് ജോസഫ്‌സ് ദേവഗിരി, ബാസ്‌കൊ ഒതുക്കുങ്ങല്‍, സാറ്റ് തിരൂര്‍, ലൂക്ക എസ്.സി
ഗ്രൂപ്പ് ബി: കേരളാ ബ്ലാസ്റ്റേഴ്‌സ്, കേരളാ പോലീസ്, പറപ്പൂര്‍ എഫ്.സി, ലിഫ, എം.കെ സ്‌പോര്‍ടിംഗ്, സായ്, ഗോള്‍ഡന്‍ ത്രഡ്‌സ്, മുത്തൂറ്റ് എഫ്.എ, കോവളം എഫ്.സി, കെ.എസ്.ഇ.ബി. 
ഏഴ് ടീമുകളുമായി കേരളാ വിമണ്‍സ് ലീഗ് ഡിസംബര്‍ അഞ്ചിന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ലോഡ്‌സ് എഫ്.എ, ഗോകുലം കേരള, എസ്.ബി.എഫ്.എ പൂവാര്‍, എഫ്.സി കേരള, കടത്തനാട് രാജ, കേരള യുനൈറ്റഡ്, സെയ്ന്റ് ജോസഫ്‌സ് ദേവഗിരി ടീമുകള്‍ പങ്കെടുക്കും. 
 

Latest News