നാദാപുരം- കാലവർഷത്തിൽ ദുരിതം നേരിടുന്നവരെ സഹായിക്കാൻ കയ്യുംമെയ്യും മറന്ന് പൊരുതുകയാണ് മലയാളികൾ. കയ്യിലുള്ളതെന്തുമെടുത്ത് സഹായിക്കുകയാണ്. അവശതയനുഭവിക്കുന്നവരോട് അനുഭാവം പുലർത്തുന്നതിനൊപ്പം അവർക്കാവശ്യമായ സഹായവും ചെയ്യുന്നു. ഇതിനിടെ നാദാപുരത്ത്‌നിന്ന് വന്ന ഒരു വേറിട്ട അനുഭവം നോക്കൂ.
നാദാപുരത്തെ ഒരു തുണിക്കടയിലെ മുഴുവൻ വസ്തുക്കളും ഒരാൾ വാങ്ങി ദുരിതബാധിതർക്ക് എത്തിച്ചുകൊടുത്തു. പത്തുലക്ഷത്തോളം രൂപ വിലവരുന്ന വസ്ത്രങ്ങളാണ് നാദാപുരം സ്വദേശി ഹമീദ് ഹാജി നരിക്കോളിലിയുടെ നേതൃത്വത്തിൽ വാങ്ങി വയനാട്ടിലെ ജനങ്ങൾക്ക് എത്തിച്ചുകൊടുത്തത്. നാദാപുരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് സംഘാടകർ പറയുന്നത്. നാദാപുരത്ത് സേവനകലാപം എന്നാണ് ഇതിനെ ഒരാൾ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചത്.