Sorry, you need to enable JavaScript to visit this website.

ഇന്ത്യയുമായുള്ള ധാരണാപത്രത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ് - പരസ്പര സഹകരണത്തിന് ഇന്ത്യയിലെ സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയും ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. വിയറ്റ്‌നാമുമായും ചെക്ക് റിപ്പബ്ലിക്കുമായും ഊർജ മേഖലാ സഹകരണത്തിന് ധാരണാപത്രങ്ങൾ ഒപ്പുവെക്കാൻ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഹജ്, ഉംറ മേഖലാ സഹകരണത്തിന് പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാറും മന്ത്രിസഭ അംഗീകരിച്ചു.
 

Latest News