Sorry, you need to enable JavaScript to visit this website.

ഉദിനൂരിലെ സഫ്‌വാന്‍ ഹാജി മലേഷ്യയില്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍- ഉദിനൂര്‍ പേക്കടം സ്വദേശി മലേഷ്യയില്‍ അന്തരിച്ചു. കേരളത്തിലെ പ്രമുഖ സുന്നീ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകാരിയായിരുന്നടി.പി.സഫ്‌വാന്‍ ഹാജി(48)യാണ് അന്തരിച്ചത്. വര്‍ഷങ്ങളായി മലേഷ്യയിലെ ജോഹറില്‍ വ്യാപാരിയാണ്.
ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ്ഷഹീര്‍, മുഹമ്മദ് നദീര്‍, ഖാസിം, നബീസത്ത്(എല്ലാവരും മലേഷ്യ).
പരേതരായ ടി.അബൂബക്കര്‍ മുസ്ലാരുടെയും റാബിയയുടെയും മകനാണ്.
സഹോദരങ്ങള്‍: സുമയ്യ(മാട്ടൂല്‍), ഉമൈബാന്‍, സുഹൈല്‍(വെള്ളൂര്‍), ജമീല, കൗലത്ത്, നൗഫല്‍ സഅദി(കളനാട് ദര്‍സ്), റാബിയ.


 

Latest News