Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിന്റെ പേരില്‍ സി പി എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം - നവകേരള സദസ്സിന്റെ പേരില്‍ സി പി എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകള്‍ തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് .അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി പി എം ഗുണ്ടകള്‍ക്ക് ആരാണ് അനുമതി നല്‍കിയത്. സി പി എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ നോക്കി നിന്ന പോലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest News