Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീൻ പ്രശ്‌നത്തിലുള്ള മാധ്യമ പക്ഷപാതിത്വം ചെറുക്കാൻ ജിദ്ദയിൽ അന്താരാഷ്ട്ര ഫോറം

ജിദ്ദ - ഫലസ്തീൻ പ്രശ്‌നത്തിലുള്ള മാധ്യമ പക്ഷപാതിത്വവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ചെറുക്കാൻ അടുത്ത ഞായറാഴ്ച ജിദ്ദയിൽ അന്താരാഷ്ട്ര ഫോറം സംഘടിപ്പിക്കുന്നു.  മുസ്‌ലിം വേൾഡ് ലീഗിനു കീഴിലെ ഇൻസ്റ്റിറ്റിയൂഷനൽ കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് സെക്രട്ടേറിയറ്റും യൂനിയൻ ഓഫ് ഒ.ഐ.സി ന്യൂസ് ഏജൻസീസും സഹകരിച്ചാണ് 'വിദ്വേഷവും അക്രമവും വളർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കും...തെറ്റായ വിവരങ്ങളുടെയും പക്ഷപാതത്തിന്റെയും അപകടങ്ങളും' എന്ന ശീർഷകതത്തിൽ അന്താരാഷ്ട്ര ഫോറം സംഘടിപ്പിക്കുന്നത്. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് അൽഈസയും ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹയും ഫലസ്തീൻ ഒഫീഷ്യൽ മീഡിയ ജനറൽ സൂപ്പർവൈസറും മന്ത്രിയുമായ അഹ്മദ് അസ്സാഫും മറ്റു നേതാക്കളും അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും വാർത്താ ഏജൻസികളും പ്രധാന മതനേതാക്കളും ചിന്തകരും നിയമ വിദഗ്ധരും അന്താരാഷ്ട്ര സംഘനടകളുടെ മേധാവികളും ഫോറത്തിൽ പങ്കെടുക്കും. 
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ മതചിഹ്നങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും എതിരായ വിവേകശൂന്യമായ കുറ്റകൃത്യങ്ങളുടെയും, ചില അന്താരാഷ്ട്ര മാധ്യമങ്ങൾ സ്വീകരിക്കുന്ന പക്ഷപാതത്തിന്റെയും തെറ്റായ വിവരങ്ങളും നയങ്ങളും പ്രചരിപ്പിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്.
 

Latest News