തൃശൂര്‍ - തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവര്‍ന്നത്.ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമ്മര്‍ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഭൂഗര്‍ഭ ലോക്കര്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ജ്വല്ലറിയിലുണ്ടായിരുന്ന സ്വര്‍ണ്ണം നഷ്ടപെട്ടിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തൊട്ടുടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.