തിരുവനന്തപുരം - റോബിന് ബസിനെതിരെയുള്ള മോട്ടാര്‍ വാഹന വകുപ്പിന്റെ നടപടിയെ അനുകൂലിച്ച് മുന്‍ ഗതാഗത മന്ത്രി കൂടിയായ കെ ബി ഗണേഷ്കുമാര് എം എല്‍ എ. വെറുതെ ബഹളം വെച്ചിട്ട് കാര്യമില്ലെന്നും വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കാന്‍ കോടതി അനുമതി വേണം. പിഴ ഈടാക്കിയത് നിയമലംഘനമുള്ളതിനാലാണ്. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്കിയാല് പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും പിഴ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന് ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരം ആര് ടി ഓഫീസിലെത്തിയാണ് ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക. ഓഫീസ് അവധിക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ആര് ടി ഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്.