ജിദ്ദ- സൗദി അറേബ്യക്കകത്തുനിന്ന് രണ്ടു ലക്ഷത്തിലേറെ പേര്‍ ഇതുവരെ ഇ-ട്രാക്ക് വഴി ഹജിന് രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്ക് ഹജ് നിര്‍വഹിക്കുന്നതിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും നല്‍കുന്ന പദ്ധതി ഈ വര്‍ഷവും നടപ്പാക്കുന്നുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ആഭ്യന്തര ഹജ് കാര്യ വിഭാഗം മേധാവി ഫായിസ് അല്‍ശരീഫ് പറഞ്ഞു.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം, അബ്ദുല്‍ അസീസ് അല്‍റാജ്ഹി സണ്‍സ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവയുമായി സഹകരിച്ച് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പറഞ്ഞു.