Sorry, you need to enable JavaScript to visit this website.

ഏഴുമാസമായ ഗർഭസ്ഥ ശിശു മരിച്ചു; ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രി മാറ്റി, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ 

തിരുവനന്തപുരം - കാട്ടാക്കടയിൽ ഏഴുമാസമായ ഗർഭസ്ഥ ശിശു മരിച്ചു. സംഭവം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.
 രണ്ടാഴ്ചയ്ക്കിടെ വയറുവേദനയെ തുടർന്ന് മൂന്നുതവണ യുവതി ആശുപത്രിയിൽ എത്തിയിരുന്നു. എന്നിട്ടും കുഞ്ഞ് മരിക്കാനിടയായത് ആശുപത്രിയുടെ ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.
 

Latest News