Sorry, you need to enable JavaScript to visit this website.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ - കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് പരിക്കേറ്റത്. ലോട്ടറി വില്‍പ്പനക്കാരനായ പരമേശ്വരന്‍ താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News