ന്യൂദല്‍ഹി- ഇന്ത്യ കളിക്കുന്ന ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ തന്നെ ക്ഷണിച്ചില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ക്ഷണിച്ചില്ല, അതിനാല്‍ പോയില്ല- അദ്ദേഹം പറഞ്ഞു. 1983 ല്‍ ലോകകപ്പ് നേടിയ മുഴുവന്‍ ടീമംഗങ്ങളേയും കളി കാണാന്‍ ക്ഷണിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന കപില്‍ പറഞ്ഞു. കനത്ത ഉത്തരവാദിത്തങ്ങള്‍ കാരണം ബന്ധപ്പെട്ടവര്‍ മറന്നുപോയതാകാമെന്ന് കപില്‍ പറഞ്ഞു.