കോട്ടയം- ചലച്ചിത്ര താരം വിനോദ് തോമസിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കോട്ടയത്ത് പാമ്പാടിയിലെ ബാറിനു സമീപത്തെ പാര്‍ക്കിംഗില്‍ കാറില്‍ മരിച്ച നിലയിലാണ് വിനോദ് തോമസിനെ കണ്ടെത്തിയത്. സ്റ്റാര്‍ട്ട് ചെയ്ത്വച്ച കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചക്ക് രണ്ട് മണിയോടെ കാറില്‍ എ സി ഓണാക്കി കയറിയിരുന്ന വിനോദ് തോമസിനെ അഞ്ചരയോടെയാണ് മരിച്ച നിലയില്‍ കണ്ടെ്ത്തിയത്. കാര്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ ഗ്ലാസ് തകര്‍ത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പോലീസ് കാറില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചിരുന്നില്ല. വിനോദ് തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.