അഹമ്മദാബാദ്-ഇന്ത്യ-ഓസീസ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഫ്രീ ഫലസ്തീൻ ജഴ്‌സി അണിഞ്ഞെത്തിയത് ഓസ്‌ട്രേലിയൻ യുവാവ്. ഓസ്‌ട്രേലിയയിൽനിന്നുള്ള ജോൺസൺ വെയ്‌നാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ഇറങ്ങി കോലിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ പോലീസ് പിടികൂടി ചന്ദ്‌ഖേഡ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ എത്തിക്കുമ്പോൾ മഞ്ഞ ഷർട്ടായിരുന്നു ധരിച്ചിരുന്നത്.
ജോൺസൺ വെയ്ൻ എന്നാണ് ഇയാൾ പേര് പറഞ്ഞത്. 'ഞാൻ ഓസ്‌ട്രേലിയയിൽ നിന്നാണ്. വിരാട് കോലിയെ കാണാനാണ് ഞാൻ കളത്തിലിറങ്ങിയത്. ഫലസ്തീനിലെ യുദ്ധത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധം. പോലീസ് കൊണ്ടുപോകുന്നതിനിടയിൽ ജോൺസൺ വെയ്ൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോൺസൺ പിച്ചിൽ ഇറങ്ങിയതിനെ തുടർന്ന് മത്സരം ഏതാനും നിമിഷം നിർത്തിവെച്ചിരുന്നു. ഇദ്ദേഹം ധരിച്ചിരുന്ന
ഷർട്ടിന്റെ മുൻവശത്ത് 'സ്‌റ്റോപ്പ് ബോംബിംഗ് ഫലസ്തീൻ' എന്നും പിന്നിൽ 'ഫ്രീ ഫലസ്തീൻ' എന്നും എഴുതിയിരുന്നു. ഫലസ്തീൻ പതാക അച്ചടിച്ച മാസ്‌കും ധരിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ എത്തിയാണ് ഇദ്ദേഹത്തെ ഗ്രൗണ്ടിൽനിന്ന് മാറ്റിയത്.
#WATCH | Gujarat: The man who breached the security & entered the field during the India vs Australia Final match, says, "My name is John...I am from Australia. I entered (the field) to meet Virat Kohli. I support Palestine..." pic.twitter.com/5vrhkuJRnw
— ANI (@ANI) November 19, 2023