അൽ ഖർജ്- പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി. ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽ ഖർജിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.
ഉമ്മു സൽമയാണ് ഭാര്യ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്.