മലപ്പുറം - 17-കാരനെ പീഡിപ്പിക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ പ്രതി പിടിയിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. കുറ്റിപ്പുറം മറവഞ്ചേരിയിൽ വച്ചാണ് സംഭവം.
ഇയാളെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ദുരൂഹസാഹചര്യത്തിൽ വാഹനം കണ്ടതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി കടന്നുകളയുകയായിരുന്നു. എന്നാൽ പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.