Sorry, you need to enable JavaScript to visit this website.

പ്രതികാരം അടങ്ങുന്നില്ല, റോബിന്‍ ബസിന് മോട്ടോര്‍ വാഹനവകുപ്പ് ഇന്നും പിഴ ചുമത്തി

തൊടുപുഴ - കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന റോബിന്‍ ബസിനോടുള്ള  മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികാരം അവസാനിക്കിന്നില്ല. ബസിന് ഇന്നും പിഴയിട്ടു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 
മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങിയശേഷം നാലു തവണയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴ ഈടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുകയുള്ളൂവെന്നുമാണ് ബസ് ഉടമ ഗിരീഷിന്റെ നിലപാട്.

 

Latest News