കാസർക്കോട്- മുഖ്യമന്ത്രിയും 20 മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന നവകേരള സദസിൽ എത്തിയ ആദ്യപരാതി ബവ്‌റിജസ് കോർപ്പറേഷനെതിരെ. ബവ്‌കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർക്കോട് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് പരാതി നൽകിയത്. ബവ്‌കോ അധികൃതർക്കാണ് പരാതി നൽകിയത്. അതേസമയം, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത് എങ്കിലും ഇത് നവകേരള സദസ്സിലേക്ക് കൈമാറയിട്ടില്ലെന്നും ബവ്‌കോ അധികൃതർ പറഞ്ഞു.
പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല. മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണമെന്നും സ്വന്തം കൈപ്പടിയിലുള്ള കത്തിൽ പറയുന്നു.