തൃക്കാക്കര- തൃക്കാക്കരയില്‍ വീണ്ടുമുണ്ടായ ഭക്ഷ്യ വിഷബാധയില്‍ എറണാകുളം ആര്‍. ടി. ഒ അനന്തകൃഷ്ണനും മകനും ആശുപത്രിയില്‍. കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആരോഗ്യനില മോശമായ ആര്‍. ടി. ഒ അനന്തകൃഷ്ണനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും മകന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയും ചെയ്തു. ഹോട്ടലില്‍ നിന്നും കഴിച്ച ചട്‌നിയാണ് പ്രശ്മമായതെന്ന് ഡോക്ടര്‍ പറഞ്ഞു.
ആര്‍. ടി. ഒയുടെ പരാതിയില്‍ ഭക്ഷ്യവകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.