Sorry, you need to enable JavaScript to visit this website.

മുംബൈയിൽനിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ട്രെയിനിൽ നിര്യാതനായി

ചാവക്കാട്- മുംബൈയിൽനിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചാവക്കാട് ഒരുമനയൂർ ഒറ്റതെങ്ങ് തെക്കഞ്ചേരി പുതുവീട്ടിൽ പരേതനായ മുഹമ്മദ് മകൻ സലീം(57)ആണ് മരിച്ചത്. മുംബൈയിൽ ജോലി ചെയ്യുന്ന സലീം നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുംതാസ്. മക്കൾ : സൽമാൻ,സഫുവാൻ, സന.
 

Latest News