Sorry, you need to enable JavaScript to visit this website.

നടന്‍ വിനായകന്റെ സഹോദരന്‍ വിക്രമന്‍ പോലീസുകാരെ വെറുതെ വിടില്ല

കൊച്ചി- ഓട്ടോറിക്ഷ പിടിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട്  പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് നടന്‍ വിനായകന്റെ സഹോദരന്‍ ടി കെ വിക്രമന്‍.
ഡി.ജി.പിയുടെ സര്‍ക്കുലര്‍ പോലും അവഗണിച്ച് പെറ്റികേസുകളിലെ വാഹനങ്ങള്‍ പിടിച്ച് വെക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടി കേരള പോലീസ് ആക്ട് ലംഘനമാണ്. മേലധികാരിയുടെ ഉത്തരവ് ലംഘിച്ച പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുംവരെ ഒരു സാധാരണ പൗരന്‍ എന്ന നിലക്ക് പോരാട്ടം തുടരും. ആഢംബര വാഹനങ്ങളുടെ നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് ഓട്ടോറിക്ഷകാരേയും ചെറുവണ്ടികളേയും ദ്രോഹിക്കുന്ന പോലീസിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ  നിയമനടപടി സ്വീകരിക്കും. ഇത് എല്ലാ സാധാരണകാരായ ഓട്ടോക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും ടി കെ വിക്രമന്‍ പറഞ്ഞു.
പെറ്റി കേസ് ചുമത്തി പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടുരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് പോലീസ് ഇന്നലെ ഓട്ടോറിക്ഷ വിക്രമന് വിട്ടുകൊടുത്തു.

 

 

Latest News