പോള്‍ പോഗ്ബ ബാഴ്‌സലോണയില്‍ ചേരുന്നതിന്റെ പടിവാതിലിലായിരുന്നു കഴിഞ്ഞയാഴ്ച. ലോകകപ്പ് കഴിഞ്ഞ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രി സീസണ്‍ മത്സരങ്ങള്‍ ആരംഭിച്ചപ്പോഴൊന്നും പോഗ്ബ ചിത്രത്തിലേയുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിലാണെങ്കില്‍ പോഗ്ബയും കോച്ച് ജോസെ മൗറിഞ്ഞോയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.
എന്നിട്ടും അവസാന നിമിഷം ടീമിനൊപ്പം ചേര്‍ന്ന പോഗ്ബയെ കോച്ച് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിച്ചു. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങാന്‍ പോഗ്ബ ടീമിനെ സഹായിക്കുകയും ചെയ്തു. ലെസ്റ്റര്‍ സിറ്റിയെ 2-1 നാണ് യുനൈറ്റഡ് തോല്‍പിച്ചത്. പോഗ്ബയുടെ പെനാല്‍ട്ടി ഗോളില്‍ ആദ്യ പകുതിയില്‍ യുനൈറ്റഡ് ലീഡ് നേടി. ലൂക് ഷാ ലീഡ് വര്‍ധിപ്പിച്ചു. ജെയ്മി വാര്‍ദിയാണ് ഒരു ഗോള്‍ മടക്കിയത്.