Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പല ഭാഗങ്ങളിലും മഴ; ബുധനാഴ്ച ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദയില്‍

ജിദ്ദ - ബുധനാഴ്ച സൗദിയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിദ്ദ ഉമ്മുസലം ഡിസ്ട്രിക്ടില്‍ 67.6 മില്ലീമീറ്റര്‍ മഴ ബുധനാഴ്ച ലഭിച്ചു. അമീര്‍ ഫവാസ് ഡിസ്ട്രിക്ടില്‍ 56.4 മില്ലീമീറ്ററും ജാമിഅ ഡിസ്ട്രിക്ടില്‍ 38.6 മില്ലീമീറ്ററും ലൈത്തില്‍ 28.6 മില്ലീമീറ്ററും തായിഫ് അല്‍ഹദയില്‍ 19 മില്ലീമീറ്ററും മീഖാത്ത് അല്‍സൈല്‍ അല്‍കബീറില്‍ 16.5 മില്ലീമീറ്ററും മഴ ലഭിച്ചു.
റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍സുല്‍ഫിയിലെ അല്‍ബതീനില്‍ 22 ഉം ശഖ്‌റായിലെ മസാരിഅ് ഖറൂബില്‍ 15 ഉം ശഖ്‌റായിലും അല്‍സുല്‍ഫിയിലെ റൗദ അല്‍സബ്‌ലയിലും 13 വീതവും മദീന പ്രവിശ്യയിലെ മഹ്ദുദ്ദഹബില്‍ 4.2 ഉം അല്‍ഖസീമിലെ റിയാദ് അല്‍ഖബ്‌റായില്‍ 27 ഉം അല്‍അസ്‌യാഹിലെ ഖബ്ബയില്‍ 20.4 ഉം അല്‍ഖസീം റെയില്‍വെ സ്റ്റേഷനില്‍ 16.2 ഉം ബുകൈരിയയില്‍ 15 ഉം കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനു സമീപം അല്‍റഖ്ഇയില്‍ 8.2 ഉം നഈരിയയിലെ അല്‍സ്വറാറില്‍ 5.9 ഉം അസീറിലെ അല്‍നമാസില്‍ 9.2 ഉം തന്നൂമയില്‍ 5.6 ഉം ബില്ലസ്മറില്‍ 5 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അറാര്‍ എയര്‍പോര്‍ട്ടില്‍ 5 ഉം അല്‍ഉവൈഖിലിയയില്‍ 4.6 ഉം അല്‍ബാഹയില്‍ 4.8 ഉം അല്‍ജൗഫ് സകാക്കയില്‍ ത്വല്‍അത് അമ്മാറില്‍ 3 ഉം അല്‍ശുവൈഹിതിയയില്‍ 1.2 ഉം മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ബാഹ, അല്‍ജൗഫ് എന്നീ ഒമ്പതു പ്രവിശ്യകളിലായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴില്‍ 95 ജല, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണുള്ളത്.

 

Latest News