അൽബാഹ - അൽബാഹ കിംഗ് ഫഹദ് ചുരം റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ തകർന്ന കാറിനകത്ത് കുടുങ്ങിയ ആളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സിവിൽ ഡിഫൻസ് അധികൃതർ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും അന്ത്യശ്വാസംവലിച്ചിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കി.