ജിദ്ദ-സാമൂഹ്യ ബന്ധങ്ങൾ കുറയുന്നതും ഒറ്റപ്പെടലും ശാരീരികവും മാനസികവുമായ നിരവധി രോഗങ്ങൾക്കും മാനസിക തകരാറുകൾക്കും കാരണമാകുമെന്നും ആയുർദൈർഘ്യം കുറക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്. ലോകവ്യാപകമായി സാമൂഹിക ബന്ധങ്ങളിൽ താൽപര്യമില്ലായ്മ പരിഹരിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഇക്കാര്യത്തിൽ ഗവേഷണത്തിനു വിദഗ്ധ സമിതിയെ ലോകാരോഗ്യ സംഘടന നിയോഗിച്ചു. സാമുഹിക ബന്ധങ്ങൾ വ്യക്തികളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണകരമായി വർത്തിക്കുന്നുവെന്ന് പഠിക്കുകയും വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ പ്രായക്കാരിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലെ ആളുകളെയും ഏകാന്തതയും ഒറ്റപ്പെടലും എങ്ങിനെയാണ് തകർക്കുന്നതെന്ന് പഠിക്കുകയും പ്രായോഗിക പരിഹാര നിർദേശങ്ങൾ സമർപ്പിക്കുകയുമാണ് സമിതിയുടെ ചുമതല. ഒറ്റപ്പെടൽ മസനസ്ഥിതി വിദ്യാർത്ഥികളുടെ പഠനത്തെ സ്വാധീനിക്കുന്നതും സർവ്വകലാശാലകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കൊഴിഞ്ഞു പോകുന്നതും പഠന വിധേയമാക്കും. ഇതു സംബന്ധമായി ലോകാരോഗ്യ സംഘനടക്കു കീഴിൽ അന്താരാഷ്ട്ര തലത്തിൽ ബോധവൽക്കരണ ക്യാമ്പയിനുകളും പ്രോഗ്രാമുകളും സംഘടിപ്പിക്കുമെന്നും
ഡയറക്റ്റർ0 ജനറൽ ഡോ. ടെഡ്റോസ് അദാനോം പറഞ്ഞു