Sorry, you need to enable JavaScript to visit this website.

ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; കോഴിക്കോട്ട് അധ്യാപകൻ അറസ്റ്റിൽ

(താമരശ്ശേരി) കോഴിക്കോട് - തനിക്കുനേരെ കെ.എസ്.ആർ.ടി.സി ബസിൽ വച്ച് നഗ്‌നതാ പ്രദർശനം നടത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ താമരശ്ശേരിയിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ പൂവമ്പായി എ.എം ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും കിനാലൂർ കുറുമ്പൊയിൽ സ്വദേശിയുമായ പറയരുകണ്ടി ഷാനവാസാണ് അറസ്റ്റിലായത്. 
 ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ് അധ്യാപകന്റെ മോശം പെരുമാറ്റമുണ്ടായത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

Latest News