Sorry, you need to enable JavaScript to visit this website.

ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം - ശബരിമല ഡ്യൂട്ടിക്കായി ജീവനക്കാരുമായി പോയ ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ബസിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 32 ഫയര്‍ഫോഴ്സ് ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു.

 

Latest News