- രജിസ്ട്രേഷൻ 27 വരെ
ജിദ്ദ- കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. സബ് ജൂനിയർ (5 മുതൽ 10 വയസ്സ് വരെ), ജൂനിയർ (11 മുതൽ 16 വയസ്സ് വരെ), സീനിയർ (17 മുതൽ 20 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്.
എല്ലാ വിഭാഗങ്ങൾക്കും പ്രസംഗ വിഷയം 'എന്റെ മലയാളം എന്റെ അഭിമാനം' എന്നതാണ്. പ്രസംഗ മത്സരം ഓൺലൈനിലായിരിക്കും സംഘടിപ്പിക്കുക. പ്രസംഗ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0582503001 എന്ന വാട്‌സ്ആപ്പ് നമ്പറിലോ മലയാളം മിഷൻ ചാപ്റ്ററിന്റെ ഇ-മെയിൽ ([email protected]) വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ഈ മാസം 27 ആണ്.