മക്ക-മഴയിലലിഞ്ഞ് വിശുദ്ധ ഹറമിൽ വിശ്വാസികൾ. ഇന്ന് ഉച്ചയോടെ പെയ്ത മഴ അനുഗ്രഹമായി കണ്ട് ആയിരങ്ങളാണ് മക്കയിലെ വിശുദ്ധ ഹറമിൽ ഉംറ നിർവഹിക്കുന്നത്. മതാഫിൽ പെയ്ത മഴയുടെ നിരവധി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു.
കാലാവസ്ഥ പ്രവചനം ശരിവെച്ച് ജിദ്ദയിലും മക്കയിലും കനത്ത മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത്.
Rain at Masjid Al Haram pic.twitter.com/aoH4OaoD7W
—(@HaramainInfo) November 15, 2023