കണ്ണൂര്‍ - പരിയാരത്ത് മുഖം മൂടി ധരിച്ചെത്തിയ സംഘം വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമെന്ന് പോലീസ്. സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചിതപ്പിലെ പൊയിലിലെ വീട്ടിലെത്തിയ മുഖം മൂടി ധരിച്ച സംഘം വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ചിതപ്പിലെ പൊയിലിലെ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് ആയുധങ്ങളുമായി കയറി സംഘം ആഭരണങ്ങളും പണവും കവര്‍ന്നത്. വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാത്തത് മനസ്സിലാക്കിയാണ് മോഷ്ടാക്കളെത്തിയത്. രണ്ട് കുട്ടികളും ബന്ധുവായ അറുപത്തിയഞ്ചുകാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൃദ്ധയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് ആഭരണങ്ങള്‍ കവരുകയായിരുന്നു. ഹിന്ദിയില്‍ സംസാരിച്ച ഇവര്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌കും കൈക്കലാക്കിയിരുന്നു. പ്രദേശത്ത് മറ്റൊരു വീട്ടില്‍ സെപ്തംബറിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന വന്‍ കൊളളസംഘമാണ് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്.