ഇടുക്കി - ദേശാഭിമാനി പത്രത്തിന്റെ ഖേദ പ്രകടനം അംഗീകരിക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും അപമാനിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മറിയക്കുട്ടി വ്യക്തമാക്കി. പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധമായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ഭൂമിയും വീടും ഉണ്ടെന്നും മകള്‍ വിദേശത്താണെന്നും ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ വാര്‍ത്തിയില്‍ ദേശാഭിമാനി ഇന്ന് ഖേദപ്രകടനം നടത്തിയിരുന്നു. തെറ്റിധാരണമൂലമാണ് വാര്‍ത്തയില്‍ പിശക് സംഭവിച്ചതാണെന്നാണ് പാര്‍ട്ടി മുഖപത്രം വ്യക്തമാക്കിയത്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മറിയക്കുട്ടിയും അന്നയും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.