തിരുവനന്തപുരം - സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.
പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിനാണ് അംഗീകാരം നൽകിയത്. എന്നാൽ, വിവാദ ബില്ലുകളിൽ ഇനിയും ഒപ്പിട്ടിട്ടില്ല. പഞ്ചാബ്, തമിഴ്‌നാട് സർക്കാറുകൾ സുപ്രിം കോടതിയിൽ നൽകിയ ഹരജിയിൽ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സി.ജെ.ഐയും രൂക്ഷവിമർശനം ഉയർത്തിയിരിന്നു.
ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഈയിടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എട്ട് ബില്ലുകളിൽ രണ്ട് വർഷത്തോളമായി തീരുമാനം വൈകുകയാണെന്നാണ് കേരളം ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.