ജിദ്ദ- സൗദി ഒഴുകൂര്‍ പ്രവാസി കൂട്ടായ്മയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്യുന്ന ഒഴുകൂര്‍ നിവാസികളൂടെ കൂട്ടായ്മ മൂന്ന് വര്‍ഷം മുമ്പാണ് രൂപീകരിച്ചത്. പ്രസിഡന്റായി അനീസ് കാവില്‍ തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് പെരുമ്പിലായി (ജനറല്‍ സെക്രട്ടറി), ലത്തീഫ് ഇ.ടി (ട്രഷ), കുഞ്ഞിമോന്‍ കെ.സി (ചെയര്‍മാന്‍), മന്‍സൂര്‍ ബാബു..സി (ഓര്‍ഗ. സെക്രട്ടറി), ഹമീദ് യാമ്പു, അയ്യൂബ് എം.സി, റഷീദ് പി.സി, മജീദ് കുനൂക്കര (വൈസ് പ്രസി.), ഉമ്മര്‍ വി.ടി, ജലീല്‍ കുന്നക്കാട്, ബഷീര്‍ എം.പി, ഷൗക്കത്ത് ഞാറക്കോടന്‍ (രക്ഷാധികാരികള്‍), ആദി അഷ്‌റഫ്, ശമീല്‍.പി (വൈസ് ചെയര്‍മാന്‍), ശറഫുദ്ധീന്‍ മുഹമ്മദ് അലി, ഹബീബ് കാഞ്ഞിരങ്ങാടന്‍ (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
സൗദിയില്‍ 700 ല്‍പരം അംഗങ്ങളുള്ള ഒഴുകൂര്‍ പ്രവാസി കൂട്ടായ്മ പ്രവാസ ലോകത്തും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.