കളമശ്ശേരി സ്‌ഫോടനം
ഗുണഭോക്താവാര് ?
സ്‌ഫോടനത്തിന്റെ ഫലമായ മരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ മാര്‍ട്ടിന്‍ എന്ന ഭീകരന്റെ
ലക്ഷ്യം എന്തായിരുന്നുവെന്നത് ഇപ്പോഴും ദുരൂഹമായിരിക്കുന്നു. ആരും ചോദിക്കുന്നില്ല. ആര്‍ക്കും ഉത്തരമറിയേണ്ടതുമില്ല
കാരണം ഭീകരന്‍ തടിയന്റവിട നസീറല്ലല്ലൊ
അപ്പോള്‍ ഭീകരസ്വരൂപം ആരുടേത് ? അവന്‍ തങ്ങളുടെ കൂട്ടത്തില്‍പെട്ടവനല്ല എന്ന് െ്രെകസ്തവസമൂഹം തള്ളിപ്പറയുന്നു
കാരണം യഹോവയുടെ സാക്ഷികള്‍ ക്രിസ്ത്യാനികളല്ലെന്നതാണ്. അപ്പോള്‍ അയാള്‍ എക്‌സ് യഹോവാ സാക്ഷിയാണ്.
ഒരു മതമെന്ന നിലയില്‍ ഇക്കൂട്ടരുടെ വിശ്വാസാദര്‍ശങ്ങളോടാണ് ഘാതകന്റെ എതിര്‍പ്പ്. തെറ്റായിരുന്നാലും ശരിയായാലും
ആശയങ്ങളെ ആയുധം കൊണ്ട് നേരിടാനാണയാള്‍ ശ്രമിച്ചത്. ആ ആശയങ്ങളെന്താണ് ? ദേശീയത എന്ന പ്രധാനപ്പെട്ട ആശയത്തിന്റെ എതിരാളികളാണ് യഹോവയുടെ സാക്ഷികള്‍.
ആ അര്‍ത്ഥത്തില്‍ ദേശീയത എന്ന ആശയത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് നിരപരാധികളായ നാലഞ്ചുപേരുടെ
ദുരന്തത്തിന്നിടയാക്കിയ സ്‌ഫോടനത്തിന്ന് അയാള്‍ തീ കൊളുത്തിയതെന്ന് വ്യക്തം.
ദേശീയത ഇന്ന് ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്നത് ആരാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഗുണഭോക്താവ് ആരെന്നു തിരിച്ചറിയാവുന്നതേയുള്ളൂ. മൗന വാല്‍മീകത്തിന്റെ പൊരുള്‍ മനസ്സിലായില്ലേ..