സുല്‍ത്താന്‍ബത്തേരി-രണ്ട് വ്യത്യസ്ത കേസുകളില്‍ 617 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ എക്സൈസ് പിടിയിലായി. 102 ഗ്രാം കഞ്ചാവുമായി സുല്‍ത്താന്‍ബത്തേരി കല്ലങ്കോടന്‍ പി.എ.അസ്‌കാഫും(42), 515 ഗ്രാം കഞ്ചാവുമായി തലശേരി ചെറുവാഞ്ചേരി പറമ്പത്ത് മുഹമ്മദ് അക്ബറുമാണ്(35)അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, ഇ.അരുണ്‍ പ്രസാദ്, സി.ഇ.ഒ പിന്റോ ജോണ്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അക്ബര്‍ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജെ.സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍, കെ.സി.ആനന്ദ്, ഡ്രൈവര്‍ എന്‍.എം.അന്‍വര്‍ സാദത്ത് എന്നിവര്‍ പുല്‍പള്ളി പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയിലാണ് അസ്‌കാഫിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയത്.