കണ്ണൂർ- വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. വി.എ.ഫായിസ (സംസ്ഥാന പ്രസിഡന്റ്), ചന്ദ്രിക കൊയിലാണ്ടി, ഫസ്ന മിയാൻ (ജനറൽ സെക്രട്ടറി),
ഡോ. നസിയ ഹസൻ (ട്രഷറർ), അസൂറ പി.യു, രജിത മഞ്ചേരി, സൽവ കെ.പി (വൈസ് പ്രസിഡന്റ്), ഫൗസിയ ആരിഫ്, ഗുമൈറ, റുക്‌സാന ഇർഷാദ്, ആബിദ വൈപ്പിൻ, ശ്രീകല ഗോപി (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. സംസ്ഥാന സമിതി അംഗങ്ങളായി മുംതാസ് ബീഗം ടി.എൽ, സരസ്വതി വലപ്പാട്, ബിന്ദു പരമേശ്വരൻ, സനീറ ബഷീർ, സുബൈദ കക്കോടി, സീനത്ത് കൊക്കൂർ, സുഫീറ എരമംഗലം, പ്രേമ ജി. പിഷാരടി, ഉഷാകുമാരി, ഇ.സി.ആയിഷ, റംല മമ്പാട്, സുലൈഖ അബ്ദുൽ അസീസ്, നസീറ ബാനു, ജബീന ഇർഷാദ്, നജ്ദ റൈഹാൻ, സഫിയ ഇഖ്ബാൽ, ഷാജിദ കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു.
കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിക്കപ്പെട്ട സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ നടന്ന തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌റ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എസ്. ഇർഷാദ് എന്നിവർ നേതൃത്വം നൽകി.