കൊച്ചി - കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നല്‍കിയ മാനനഷ്ട കേസില്‍ സി.പി.എമ്മിന് വന്‍ തിരിച്ചടി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും ദേശാഭിമാനി പത്രാധിപരും കോടതി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് എറണാകുളം സി.ജെ.എം കോടതി സമന്‍സ് അയച്ചു.
ജനുവരി 12നാണ് ഇവര്‍ കോടതിയില്‍ ഹാജരാകേണ്ടത്. മോണ്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് കെ. സുധാകരന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതായാണ് പരാതി. സംഭവം നടക്കുമ്പോള്‍ കെ.സുധാകരന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി എം.വി ഗോവിന്ദന്‍ ആരോപണമുന്നയിച്ചിരുന്നു.
ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രാധിപര്‍ക്കെതിരായും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് എം.വി ഗോവിന്ദനും പി.പി ദിവ്യക്കും എതിരായും മാനനഷ്ട കേസ് നല്‍കിയിരുന്നത്.