Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് തൊപ്പിയെ ഉദ്ഘാടനത്തിന് ക്ഷണിച്ച കടയുടമകള്‍ക്കെതിരെ കേസ്; കുറ്റം ഗതാഗതതടസ്സം

മലപ്പുറം-അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ ഉദ്ഘാടനത്തിനു ക്ഷണിച്ച കട ഉടമകള്‍ക്കെതിരെ കേസ്.
ഞായറാഴ്ച ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കടയുടെ ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.  ഗതാഗതതടസ്സം സൃഷ്ടിച്ചതിനാണ് കടയുടമകള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഞായര്‍ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. തൊപ്പി കട ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കടയുമടകള്‍ നല്‍കിയ പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ തൊപ്പിയെ കാണാനായി യുവാക്കളും കുട്ടികളുമടക്കം നൂറുകണക്കിന് പേരെത്തി. ഇതോടെ  പ്രദേശത്ത് ഗതാഗതതടസ്സമുണ്ടായി.

ഇതിനിടെ തൊപ്പി എത്തിയാല്‍ തടയുമെന്ന് വ്യക്തമാക്കി ഒരു വിഭാഗം നാട്ടുകാരും രംഗത്ത് എത്തി. കൂടി നിന്നവര്‍ കൂക്കുവിളിച്ചതും പ്രകോപനത്തിന് കാരണമായി. ഇതോടെ പോലീസ് സ്ഥലത്തെത്തി  ഉദ്ഘാടനം മാറ്റിവയ്ക്കാന്‍ കടയുടമകളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് ഗതാഗതതടസ്സം സൃഷ്ടിച്ചതിന് കടയുടമകള്‍ക്കെതിരെ കേസെടുത്തത്. തൊപ്പി നിഹാദിനോട് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാള്‍ തിരിച്ചു പോകുകയും ചെയ്തിരുന്നു.

 

Latest News