കണ്ണൂര്‍- സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ കൈക്കലാക്കി സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.
തളിപ്പറമ്പ് മുയ്യം ബാവുപ്പറമ്പിലെ തൃച്ചംബരക്കാരന്‍ വീട്ടില്‍ ആദിത്യന്‍ (18), കൂട്ടുപ്രതിയായ കൗമാരക്കാരന്‍ എന്നിവരെയാണ് പോക്‌സോ കേസില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
14കാരിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ ഫോട്ടോ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെുടത്തിയാണ് പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്. പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. കൗമാരക്കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.