Sorry, you need to enable JavaScript to visit this website.

മറിയക്കുട്ടിക്ക് ഒരു തുണ്ടു ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ, പാർട്ടി പത്രത്തിലെ വാർത്ത വ്യാജം

അടിമാലി- പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച വയോധിക മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. ഇന്നാണ്(നവംബർ-13) വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയത്. ഇവർക്ക് ഏക്കർ കണക്കിന് ഭൂമിയുണ്ടെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മറിയക്കുട്ടി തന്നെയാണ് വില്ലേജ് ഓഫീസിൽ തന്റെ സ്വത്തുവിവരം അറിയിക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമാണ് നവംബർ 10 ലെ ദേശാഭിമാനി വാർത്തയിലുണ്ടായിരുന്നത്. 

' പെൻഷൻ മുടങ്ങിയെന്ന് പറഞ്ഞ് കോൺഗ്രസ് പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തൽ. സ്വന്തമായി രണ്ട് വീടുണ്ട്. അതിൽ ഒരു വീട് അടിമാലിയിൽ ഇരുന്നൂറേക്കറിൽ 5000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നു. പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം സ്ഥലവുമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് അരി വാങ്ങാൻ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടി വന്നെന്ന കളവുമായി മറിയക്കുട്ടി ചാനലിൽ എത്തിയത് എന്നും വാർത്തയിലുണ്ടായിരുന്നു. 

ദേശാഭിമാനി തനിക്ക് ഉണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന്വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ വില്ലേജിൽ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
 

Latest News