Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടക്കെണിയിൽ മുങ്ങിയ കേരളം

ബജറ്റ് അനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനം 1.36 ലക്ഷം കോടിയാണ്. ശമ്പളവും പെൻഷനും കടം തിരിച്ചടടയ്ക്കലും കഴിയുമ്പോൾ ആ തുക അവസാനിക്കും. അപ്പോൾ സംഭവിക്കുക എന്താണെന്നത് വ്യക്തം. വീണ്ടും കടം വാങ്ങും.  അതവസാനം വൻ പ്രതിസന്ധിയിലെത്തും. വ്യക്തികൾ കടക്കെണിയിൽ എത്തുന്ന പോലെ തന്നെ. അത്തരമൊരവസ്ഥയിലൂടെയാണ് ഇപ്പോൾ കേരളം കടന്നു പോകുന്നത്. ഇതിനെ മറികടക്കാനാകട്ടെ, സർക്കാർ ആസൂത്രണം ചെയ്യുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമെന്നൊക്കെ അവകാശപ്പെട്ട് വൻ പ്രചാരണ പരിപാടികളാണ്. സ്വാഭാവികമായും അവ ധൂർത്താണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാതിരിക്കില്ലല്ലോ. അതാണ് കേരളീയവും വരാൻ പോകുന്ന നവകേരള സദസ്സുമൊക്കെ വിമർശിക്കപ്പെടാൻ പ്രധാന കാരണം.  

 

അതിരൂക്ഷമായ സാമ്പത്തിക  പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നു പറയുന്നത് പ്രതിപക്ഷം മാത്രമല്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത കേരളീയം 2023 സമാപിച്ചതിനു പിറ്റേന്നു ചീഫ് സെക്രട്ടറി തന്നെ ഹൈക്കോടതിയിൽ പറഞ്ഞത് ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നാണ്. കെ. എസ്. ആർ. ടി. സി ജീവനക്കാർക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് അദ്ദേഹമതു പറഞ്ഞത്. അതിനു പിന്നാലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളോട് അക്കാര്യം സമ്മതിച്ചു. പതിവുപോലെ അതിനൊക്കെ കാരണം കേന്ദ്രമാണെന്നു കൂട്ടിച്ചേർത്താണെങ്കിലും.

അടുത്ത ദിവസങ്ങളിലെ മാധ്യമ വാർത്തകളിലൂടെ മാത്രം കടന്നുപോയാൽ മതി, ഈ വിഷയത്തിന്റെ ഗൗരവം ബോധ്യമാകാൻ. സത്യത്തിൽ സ്ഥിരം ജോലിയുള്ള സർക്കാർ ജീവനക്കാരും സ്വകാര്യ മേഖലയിലെ ചെറിയ ന്യൂനപക്ഷവും വൻകിട ബിസിനസുകാരും ഒഴികെ മറ്റെല്ലാ വിഭാഗങ്ങളും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനം രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോൾ അതിന്റെ തിക്തഫലങ്ങൾ ഏറ്റവും അനുഭവിക്കുക അവിടത്തെ ദുർബല വിഭാഗങ്ങളായിരിക്കുമല്ലോ. അതാണ് നാം കടന്നുപോകുന്ന വാർത്തകളിലെല്ലാം കാണുന്നത്. മാസങ്ങളായി തുഛം പെൻഷൻ പോലും ലഭിക്കാത്ത അവശ വിഭാഗങ്ങൾ, സർക്കാർ വാങ്ങിയ നെല്ലിന്റെ വില ലഭിക്കാത്ത കർഷകർ, ഉച്ചഭക്ഷണം മുട്ടുന്ന വിദ്യാർത്ഥികൾ, സർക്കാരുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ വേതനം ലഭിക്കാത്ത ദിവസക്കൂലിക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, തൊഴിലുറപ്പു വേതനക്കാർ, ജനകീയ ഹോട്ടലുകൾ നടത്തി സർക്കാർ വിഹിതം കിട്ടാത്ത കുടുംബശ്രീക്കാർ, കോൺട്രാക്ടർമാർ, കോൺട്രാക്ടർമാർക്ക് വൻകുടിശ്ശിക നിലനിൽക്കുന്നതിനാൽ മാസങ്ങളായി വേതനമില്ലാത്ത വിവിധ മേഖലകളിലെ തൊഴിലാളികൾ, കെ എസ് ആർ ടി സി മുതൽ ഗസ്റ്റ് അധ്യാപകർ വരെ കൃത്യമായി വേതനം ലഭിക്കാതെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, കോവിഡിനു ശേഷം ജീവിതം ഇനിയും തിരിച്ചുകിട്ടാത്ത ചെറുകിട സംരംഭകരും അവരുടെ ജീവനക്കാരും, ജീവിതം വഴിമുട്ടുന്നതിനാൽ തുഛം പ്രതിഫലത്തിന് പ്രദർശന വസ്തുക്കളാകാൻ തയാറാകുന്ന ആദിവാസികൾ, സ്‌റ്റൈഫന്റും ആനുകൂല്യങ്ങളും മുടങ്ങുന്ന ദളിത് ആദിവാസി വിദ്യാർത്ഥികൾ, സഹകരണമടക്കമുള്ള മേഖലയിൽ തട്ടിപ്പിനു വിധേയരായവർ, എൻഡോസൾഫാൻ ദുരിതബാധിതർ, വൻ പ്രതിസന്ധികൾ നേരിടുന്ന മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ദളിതർ എന്നിങ്ങനെ  ആ പട്ടിക നീളുകയാണ്. 

ബജറ്റ് അനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനം 1.36 ലക്ഷം കോടിയാണ്. ശമ്പളവും പെൻഷനും കടം തിരിച്ചടയ്ക്കലും കഴിയുമ്പോൾ ആ തുക അവസാനിക്കും. അപ്പോൾ സംഭവിക്കുക എന്താണെന്നത് വ്യക്തം. വീണ്ടും കടം വാങ്ങും.  അതവസാനം വൻ പ്രതിസന്ധിയിലെത്തും. വ്യക്തികൾ കടക്കെണിയിൽ എത്തുന്ന പോലെ തന്നെ. അത്തരമൊരവസ്ഥയിലൂടെയാണ് ഇപ്പോൾ കേരളം കടന്നു പോകുന്നത്. ഇതിനെ മറികടക്കാനാകട്ടെ, സർക്കാർ ആസൂത്രണം ചെയ്യുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമെന്നൊക്കെ അവകാശപ്പെട്ട് വൻ പ്രചാരണ പരിപാടികളാണ്. സ്വാഭാവികമായും അവ ധൂർത്താണെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാതിരിക്കില്ലല്ലോ. അതാണ് കേരളീയവും വരാൻ പോകുന്ന നവകേരള സദസ്സുമൊക്കെ വിമർശിക്കപ്പെടാൻ പ്രധാന കാരണം.  
 
കഴിഞ്ഞ ദിവസം ഗവർണർ തന്നെ തുറന്നടിച്ച പോലെ ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും യോജിക്കാനാവാത്ത ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനം. ഇവയിൽ നിന്നുള്ള വരുമാനം വർധിക്കുന്തോറും തകർന്നടിയുന്ന കുടുംബങ്ങളുടെ എണ്ണവും വർധിക്കുകയാണ്. ദുരിതങ്ങൾ നേരിടുന്ന സ്ത്രീകളുടെ എണ്ണവും. അക്കാരണം കൊണ്ടു തന്നെ ഇവയെ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ വരുമാന മാർഗങ്ങളായി കാണാനാവില്ല. വരുമാനത്തിൽ അവയുടെ വിഹിതം കുറച്ചു കൊണ്ടുവരേണ്ടിവരും. ഇവയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളുടെ വിഷയവും അങ്ങനെ തന്നെ. പിന്നത്തെ രണ്ടു പ്രധാന വരുമാന മാർഗ്ഗങ്ങൾ എല്ലാവർക്കുമറിയാവുന്നപോലെ പ്രവാസവും ടൂറിസവുമാണ്. പ്രവാസം എങ്ങനെയാണ് തകർന്നടിയുമായിരുന്ന കേരള സമ്പദ്‌വ്യവസ്ഥക്ക് താങ്ങായതെന്നു എല്ലാവർക്കുമറിയുന്ന വിഷയമായതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. 
ടൂറിസത്തിലേക്കു വരുമ്പോഴും പ്രശ്‌നങ്ങൾ ആശങ്കാകുലമാണ്. വളരെയധികം ആഘോഷിക്കുമ്പോഴും ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം കാര്യമായാന്നും വർധിക്കുന്നില്ല.  ലോക ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് കേരളമെന്നൊക്കെ പറയുന്നത് കേൾക്കാറുണ്ടെങ്കിലും അതൊന്നും സത്യമല്ല. എന്നാൽ മുന്നോട്ടു പോകാനുള്ള സാധ്യതകൾ ഉണ്ട്. ഇക്കാര്യത്തിൽ കേരളീയം 2023 ൽ ചില നിർദേശങ്ങൾ ഉയർന്നു വന്നിരിക്കുന്നതായി കാണുന്നു. ഇപ്പോഴും ലോക സഞ്ചാരികൾക്ക് കേരളത്തെക്കുറിച്ച് ആകെ അറിയാവുന്നത് ഒരു കോവളവും, ഹൗസ് ബോട്ടും കരിമീൻ പൊള്ളിച്ചതും ആയുർവേദവും മാത്രമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ പ്രധാനമായും ടൂറിസം നടക്കുന്നത് നവംബർ തൊട്ട് ഫെബ്രുവരി വരെയാണ്. കാരണം അപ്പോൾ യൂറോപ്പിലും അമേരിക്കയിലുമൊക്കെ കടുത്ത ശൈത്യമാണ്. അപ്പോഴാണ് അവർ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത്.  എന്നാൽ നമ്മുടെ തൃശൂർ പൂരം, ഓണം, വിഷു അടക്കമുള്ള പ്രധാന സാംസ്‌കാരിക ഉത്സവങ്ങളെല്ലാം നടക്കുന്നത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ്. ഇതിന് പ്രതിവിധിയായി സന്തോഷ് ജോർജ് കുളങ്ങരയെ പോലുള്ളവർ ചൂണ്ടിക്കാട്ടിയത്. 
സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളിൽ മറ്റു പ്രധാന ഘടകങ്ങൾ സ്ഥലം വിൽപന, കെട്ടിട നിർമാണം, വാഹനം വാങ്ങൾ തുടങ്ങിയവയിലെ നികുതിയാണ്. പല കാരണങ്ങളാലും അവക്കും വലിയ ഭാവിയുണ്ടെന്നു തോന്നുന്നില്ല. വിൽക്കാനും വാങ്ങാനും കാര്യമായ ഭൂമിയൊന്നും ഇനി നമുക്കില്ല. നിർമിച്ച കെട്ടിടങ്ങളിൽ തന്നെ വലിയൊരു ഭാഗം പൂട്ടിക്കിടക്കുന്നു. വാഹനങ്ങളുടെ സാന്ദ്രതയാകട്ടെ, ഇപ്പോൾ തന്നെ സംസ്ഥാനത്തിനു താങ്ങാനാവാത്ത അവസ്ഥയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇവയെല്ലാം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളും കാണാതിരിക്കാനാവില്ല. മറുവശത്ത് വ്യവസായ മന്ത്രി എന്തൊക്കെ പറഞ്ഞാലും, സംരംഭകത്വത്തോടുള്ള നമ്മുടെ നിഷേധാത്മക സമീപനം ഇപ്പോഴും കാര്യമായി മാറിയിട്ടില്ല. അതിന്റെ അവസാന ഉദാഹരണമാണല്ലോ കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു പ്രവാസി വ്യവസായിക്ക് റോഡിൽ കിടന്ന് സമരം ചെയ്യേണ്ടി വന്ന അനുഭവത്തിലൂടെ നമ്മൾ കണ്ടത്. അതിനാൽ തന്നെ ഉൽപാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയു ഉപയോഗിക്കുന്നതൊന്നും ഉൽപാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന, പുറത്തുനിന്നും ഒഴുകുന്ന പണം പല രീതിയിൽ പുറത്തേക്കു തന്നെ ഒഴുകുന്ന അവസ്ഥയിലേക്ക് നാം മാറിയിരിക്കുന്നു. 

 

Latest News