മക്ക-മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ അലിയാര് മകന് ഷാന്റെ (ദുബായ്) ഭാര്യ സാലിമ മുഹമ്മദ് (24) മക്കയില്‍ നിര്യാതയായി.
പെരുമ്പാവൂര്‍ അല്ബദ്രീസ് ഉംറ സംഘത്തോടൊപ്പം ഈ മാസം ഒന്നാം തീയതിയാണ് മക്കയിലെത്തിയത്.
കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്.
പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന് ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ.
ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.