കോഴിക്കോട് - കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കടപ്പുറത്തെ വേദി നല്‍കാനാകില്ലെന്ന് ജില്ലാ ഭരണകൂടം. നവംബര്‍ 23 ന് ആണ് കോണ്‍ഗ്രസ് പാര്‍ട്ടി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നത്. കടപ്പുറത്തെ ഓപ്പണ്‍ എയര്‍ വേദിയായിരുന്നു ഇതിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതേ വേദിയില്‍ 25 ന് സംസ്ഥാന സര്‍ക്കാറിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇതിന് ഒരുക്കങ്ങള്‍ നടത്താനുള്ളതുകൊണ്ട് വേദി വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചതെന്ന് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.