തിരുവനന്തപുരം - കേന്ദ്ര മന്ത്രിയായാല്‍ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാന്‍ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാല്‍ മോശമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണക്ക് ചോദിച്ചാല്‍ മറുപടി പറയാന്‍ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലേതെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി വി.മരളീധരന്‍ ചെയ്യുന്നത്. കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓര്‍ക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂര്‍ത്ത് കണ്ടുപിടിക്കാന്‍ സി എ,ജി ഉണ്ട്. അവര്‍ കണ്ടുപിടിക്കട്ടെ, ആര്‍ക്കാണ് അതില്‍ തര്‍ക്കമുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. പ്രതികരണങ്ങള്‍ കേട്ടാല്‍ അങ്ങനെയാണ് തോന്നുകയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.