കൊച്ചി- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ബെഞ്ച് വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജിയിലും വിധി ഇന്നാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയാണ് ഹര്‍ജി. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഫുള്‍ബെഞ്ചിന്റെ വിധി വരുന്നത്.