കൊച്ചി-പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതിന് ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പോലീസ് കേസെടുത്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സമാന സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ തിരുവനന്തപുരത്തും ആലുവ ഈസ്റ്റ് സ്റ്റേഷനിലും കേസ് എടുത്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്.