തൊടുപുഴ- ജലനിരപ്പ് കുറയാതെ തുടരുന്ന സഹചര്യത്തിൽ ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. നേരത്തെ മൂന്നു ഷട്ടറുകൾ തുറന്നിരുന്നെങ്കിലും ജലനിരപ്പിൽ കുറവുണ്ടായിരുന്നില്ല. തുടർന്നാണ് നാലാമത്തെ ഷട്ടറും തുറന്നത്. മൂന്ന് ഷട്ടറുകൾ ഓരോ മീറ്ററും നാലാമത്തെ ഷട്ടർ അൻപത് സെന്റിമീറ്ററുമാണ് തുറന്നത്. ഇതോടെ മൂന്നരലക്ഷം ലിറ്റർ ഒരു സെക്കന്റിൽ പുറത്തേക്ക് പോകും. ഉച്ചക്ക് ഒരു മണിവരെ ഡാമിലെ ജലനിരപ്പ് 2406.1 അടിയാണ്. 2400.38 ആണ് ഡാമിന്റെ സംഭരണശേഷി. ഇന്നലെ വൈകിട്ടോടെ ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് സർക്കാർ അറിയച്ചിരുന്നെങ്കിലും ഡാമിലെ ജലനിരപ്പ് കുറയാത്ത സഹചര്യത്തിൽ ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്.